
വൈക്കം : ബാറുകളുടെ സമയം നീട്ടിയ നടപടി പിൻവലിക്കുക, കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ എക്‌സൈസ് സർക്കിൾ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത് കുമാർ, എം.ഡി.ബാബുരാജ്, കെ.ഡി.വിശ്വനാഥൻ, പി.ജി.ത്രിഗുണസെൻ, പി.ആർ.ശശി, കെ.എ.രവീന്ദ്രൻ, സാബു പി.മണലോടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |