
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ശുചിത്വ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും, മികച്ച ഹരിത സേനാ പ്രവർത്തനങ്ങൾക്ക് അക്കരപ്പാടം യു.പി സ്‌കൂളിന് പുരസ്കാരവും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, ദീപേഷ് , ആജിഷാ ഉദയകുമാർ, ഗീതാ ഷാജി, അജിതാ മധു, അഭിജിത്ത് ചായപ്പള്ളി, ഷൈലാസതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |