
കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ കലാവേദി സംഘടിപ്പിക്കുന്ന 'കേരളം തുടരും മാനവിക കലാജാഥ' ജില്ലയിൽ പര്യടനം ആരംഭിച്ചു. തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി സീമ എസ്.നായർ, ജില്ല സെക്രട്ടറി കെ.ആർ അനിൽകുമാർ, കൺവീനർ സിയാദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, കഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാല, ഏറ്റുമാനൂർ, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |