SignIn
Kerala Kaumudi Online
Thursday, 05 March 2026 3.49 AM IST

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം പത്തിൽ പത്തരമാറ്ര് വിജയത്തിനായി...

Increase Font Size Decrease Font Size Print Page

കോട്ടയം: വിദ്യാർത്ഥികൾ അവസാനവട്ട റിവിഷനും പൂർത്തിയാക്കി. എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ ഇന്ന് മുതൽ പരീക്ഷാ ഹാളിലേക്ക്.. ജില്ലയിൽ ഇത്തവണ 17271 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 8752 പേർ ആൺകുട്ടികൾ. 8519 പേർ പെൺകുട്ടികളും. കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹൈസ്‌കൂളിലാണ്. 331 പേർ.

തൃക്കൊടിത്താനം ഗവ.ഹൈസ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്‌കൂൾ. 68 ആൺകുട്ടികളും 41 പെൺകുട്ടികളുമുൾപ്പെടെ 109 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് കാട്ടാമ്പാക്ക് എൻ.എസ്.എസ് എച്ച്.എസ് സ്കൂളിലാണ്. ഒരു ആൺകുട്ടി മാത്രമാണ് ഇവിടെയുള്ളത്.പരീക്ഷ 30ന് അവസാനിക്കും. മൂല്യനിർണയ നടപടികൾ ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. പ്ലസ് വൺ പരീക്ഷകളും ഇന്ന് ആരംഭിക്കും. പ്ലസ്ടു പരീക്ഷകൾക്ക് നാളെ തുടക്കമാകും.

TAGS: LOCAL NEWS, KOTTAYAM, SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.