കോട്ടയം: വൃദ്ധർക്കും യുവാക്കൾക്കും ക്ഷേമപദ്ധതികളുമായി ഓർത്തഡോക്സ് സഭയ്ക്ക് 1125.76 കോടിയുടെ ബഡ്ജറ്റ്. അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. കോട്ടയം പഴയസെമിനാരിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അദ്ധ്യക്ഷത വഹിച്ചു.
ഇൻഫോപാർക്കിന് സമീപം ചാപ്പലും കൗൺസിലിംഗ് സെന്ററും നിർമ്മിക്കും. കുണ്ടറ മതിലകത്തെ 13 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ക്യാമ്പ് സെന്ററിന് 1.50 കോടി രൂപയും, കാരാപ്പുഴയിൽ നിർമ്മിക്കുന്ന വെൽനെസ് പാർക്കിന് 50 ലക്ഷവും വകയിരുത്തി. പഴയ സെമിനാരിയിലെ ചരിത്ര പ്രാധാന്യമുള്ള നാലുകെട്ടിന്റെ പുനരുദ്ധാരണത്തിന് 75 ലക്ഷം. സ്വയംഭരണ പദവി സ്വന്തമാക്കിയ ബസേലിയസ് കോളേജിന് പ്രത്യേക ഗ്രാന്റായി 2 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി.
കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ ധ്യാനം നയിച്ചു. പ്രമുഖരുടെയും വൈദികരുടെയും വേർപാടിൽ അനുശോചിച്ചു. നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും , സഭാ സ്ഥാനികളും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |