
മുണ്ടക്കയം: 2025 -26 വാർഷികപദ്ധതിയിൽ നിന്നും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 14 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ഗവ. ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാങ്ങിയ ആംബുലൻസ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.പി.എ. ഷെമീർ മെഡിക്കൽ ഓഫീസർ ഡോ. സീന.എം.ഇസ്മായിലിന് കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, ബിനു മറ്റക്കര, സിനിമോൾ തടത്തിൽ, അംഗങ്ങളായ പ്രകാശ് പുളിക്കൽ, ജോണിക്കുട്ടി മഠത്തിനകം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |