SignIn
Kerala Kaumudi Online
Friday, 24 April 2026 6.57 PM IST

ഭീതിയോടെ പ്രദേശവാസികൾ കാ​രിശേ​രി ടോ​പ്പി​ൽ വളർത്തുനായെ കടിച്ചുകീറിയത് പുലി?

Increase Font Size Decrease Font Size Print Page

പുഞ്ചവയൽ: പുഞ്ചവയൽ കാരിശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് നാട്ടുകാർ പുലിപ്പേടിയിലാണ്. കഴിഞ്ഞദിവസം പുതുപ്പറമ്പിൽ ദിവാകരന്റെ വളർത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നതോടെ ഭീതി ഇരട്ടിച്ചു. സ്ഥിരീകരണമില്ലെങ്കിലും വളർത്തുനായെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാർ തറപ്പിച്ച് പറയുന്നു. മലയോര മേഖലയിലെ പല പ്രദേശങ്ങളിലും പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകളും ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുകയാണ്.

കഴിഞ്ഞദിവസം പുലർച്ചെ ദിവാകരന്റെ രണ്ട് നായ്ക്കളും കുരച്ച് ബഹളമുണ്ടാക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നു. പുറത്തിറങ്ങി നോക്കിയപ്പോഴേക്കും വീടിന് സമീപം കെട്ടിയിരുന്ന നായ്ക്കളിൽ ഒന്നിനെ കൊന്നിട്ടിരിക്കുന്നത്. മറ്റൊരു നായ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നിനെയെയും കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം മുമ്പും തന്റെ വളർത്തുനായയെ പുലി കൊന്നിട്ടുണ്ടെന്ന് ദിവാകരൻ പറയുന്നു.

ക്യാമറകൾ സ്ഥാപിച്ചു

പുലിയുടെ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. ഇതിന്റെ സമീപപ്രദേശങ്ങളിൽ രണ്ട് മാസത്തിനിടയിൽ നിരവധി ആളുകളുടെ വളർത്തുമൃഗങ്ങളെ അജ്ഞാതജീവി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിൽ ചില സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

TAGS: LOCAL NEWS, KOTTAYAM, LEOPARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.