കോട്ടയം: അസംഘടിത തൊഴിലാളികൾക്ക് കേന്ദ്രആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ഇ-ശ്രം പോർട്ടലിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമ നിധി ബോർഡിലെ അംഗങ്ങൾ രജിസ്റ്റർ ചെയ്യണം. പത്തിൽ കുറവ് തൊഴിലാളികളുമുള്ള സ്ഥാപനങ്ങളിലുള്ളവരും സ്വയം തൊഴിൽ ചെയ്യുന്നവരും അക്ഷയ, കോമൺ സർവീസ് സെന്ററുകൾ വഴിയോ, സ്വന്തമായോ register.eshram.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പ്രായപരിധി 16 മുതൽ 59 വരെ. ആവശ്യമായ രേഖകൾ: ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ. വിശദവിവരങ്ങൾക്ക്: 04812582090.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |