കോട്ടയം . സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിറുത്തുന്നതിന് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച സമ്പൂർണ ജലശുചിത്വ യജ്ഞം തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മാർച്ച് 25 ന് നടക്കും. രാവിലെ 9.30 ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ സഹകരണ രജിസ്ട്രേഷൻവകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. പദ്ധതി വിശദീകരണവും ലോഗോ പ്രകാശനവും ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |