വൈക്കം. മത്സ്യസംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് സംയുക്ത സമിതി ഇന്ന് രാവിലെ 11 ന് വൈക്കം താലൂക്ക് ഒാഫീസിനു മുന്നിൽ ധർണ നടത്തും. മത്സ്യ കക്കാ സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നതുമൂലം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകുന്നതും കക്ക മത്സ്യ ശോഷണത്തിന് ഇടയാക്കും. കുട്ടനാട് സംയുക്ത സമിതി ചെയർമാൻ കെ.ഗുപ്തൻ ധർണ ഉദ്ഘാടനം ചെയ്യും. സംയുക്ത കായൽ സംരക്ഷണ സമിതി പ്രസിഡന്റ് വി.പി.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. സമിതി ജനറൽ കൺവീനർ ഡോ.കെ.ടി.റെജികുമാർ സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |