പൊൻകുന്നം. ജനകീയ വായനശാലയിൽ വാർഷികപൊതുയോഗവും ലോക പൈതൃക ദിനാചരണവും ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ എന്നിവർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ചുവർ ചിത്രകലാകാരൻ വി.സി.അനിൽ, നാടകകലാകാരൻ എ.വിശാഖ് എന്നിവരെ ആദരിച്ചു. കെ.പി.ബാലഗോപാലൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ എന്നിവർ പുരസ്കാരങ്ങൾ നൽകി. പി.ടി.ഉസ്മാൻ, ജെയിംസ് തോമസ്, ജയ ഗോപാലകൃഷ്ണൻ, ഷാലിജ സുന്ദരേശൻ, കെ.എം.സനൂപ്, അശ്വതി റാവു, അമൃത റാവു, അമൽ ജി.കൃഷ്ണ, കെ.എസ്.സെബാസ്റ്റ്യൻ, എം.എൻ.അഖില, എ.ആർ.മീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |