കോട്ടയം . പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനിയർ , ഓവർസിയർ താത്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 22 ഒഴിവുണ്ട്. സിവിൽ എൻജിനിയറിംഗ് ബി ടെക്, ഡിപ്ലോമ, ഐ ടി ഐയാണ് യോഗ്യത. പ്രായം . 21 - 35. ഒരു വർഷമാണ് നിയമന കാലാവധി. മാസം 18,000 രൂപ ഓണറേറിയം ലഭിക്കും. 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ. 04 81 25 62 50 3.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |