കോട്ടയം. റബർ വിലയിടിവ് പരിഹരിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. കേരളാകോൺഗ്രസ് പാർട്ടി ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 250 രൂപയ്ക്ക് റബർ സംഭരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ലക്ഷക്കണക്കിന് റബർ കർഷകരെ നിരാശരാക്കുന്ന സമീപനമാണ് സർക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു.വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് ,ജോയി ഏബ്രഹാം, ടി.യു കുരുവിള, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് എം.പുതുശ്ശേരി,, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |