തൊടുപുഴ . ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയ്നിംഗ് അക്കാഡമിയും സംയുക്തമായി 14 ന് ആരംഭിക്കുന്ന ആർച്ചറി കോച്ച് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്കൂൾ,കോളേജ് അക്കാഡമി എന്നിവിടങ്ങളിലും ശാരീരിക വൈകല്യമുള്ളവരെയും, സാധാരണ ആളുകളെയും ആർച്ചറി പഠിപ്പിക്കുന്നതിനും, 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എട്ട് ആഴ്ച ദൈർഘ്യമുള്ള പഠനം തികച്ചും സൗജന്യമായിരിക്കും. അപേക്ഷകൾ ശനിയാഴ്ച വൈകിട്ട് 5 ന് മുമ്പ് അസോസിയേഷന്റെ ഇ-മെയിലിൽ ലഭിച്ചിരിക്കണം.വിവരങ്ങൾക്ക് . https://pcasak.weebly.com. ഫോൺ . 98 09 92 10 65.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |