കോട്ടയം: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഡ്വ. കെ. പി. ഗോപാലൻ നായർ (പാലാ ഗോപാലൻ നായർ) മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഇന്ന് രാവിലെ ഒമ്പതിന് ഇറഞ്ഞാൽ അത്ലെറ്റോ ടർഫിൽ കോട്ടയം ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് അഡ്വ. കെ.സി. ഫിലിപ്പോസ് തരകൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും അഡ്വ. വി.വി. പ്രഭ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും അഡ്വ. ലിബിൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും ലഭിക്കും. 19, 20, 21 തീയതികളിലായി നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. 21 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ വിജയികൾക്ക് സമ്മാനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |