വൈക്കം: കേരള നിലത്തെഴുത്താശാൻ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മരണാനന്തര സഹായ പദ്ധതിയുടെ പ്രഖ്യാപനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി. അരവിന്ദാക്ഷൻ ആശാൻ നിർവ്വഹിച്ചു. കുടവെച്ചൂർ പട്ടത്താനം എൻ.എസ്.എസ് കരയോഗം പഠനശാലയിൽ നടന്ന യോഗത്തിൽ ശാന്താമോഹനൻ ആശാട്ടി അദ്ധ്യക്ഷത വഹിച്ചു. രമാദേവി സ്വാഗതം പറഞ്ഞു. സലില, പ്രമീള പ്രതാപൻ, രാധാകൃഷ്ണൻ, രാജഗോപാൽ, വാസുദേവൻനായർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികൾ: ശാന്താമോഹനൻ (പ്രസിഡന്റ്), രാധാകൃഷ്ണൻ നെല്ലിപ്പള്ളി (വൈസ് പ്രസിഡന്റ്), രമാദേവി (സെക്രട്ടറി), വാസുദേവൻ നായർ (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണനാശാൻ (ഖജാൻജി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |