SignIn
Kerala Kaumudi Online
Friday, 19 April 2024 5.50 PM IST

സിൽവർ ലൈനിനെതിരെ ഒരു കോടി ഒപ്പുശേഖരണം

silver
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരുവാട്ടും താഴ നടന്ന ഒരു കോടി ഒപ്പുശേഖരണം സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം നസീർ ന്യൂജെല്ല ഉദ്ഘാടനം ചെയ്യുന്നു

വടകര: സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒരു കോടി ഒപ്പുശേഖരണം നടന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കാനാണ് ഒപ്പുശേഖരണം. പെരുവാട്ടുംതാഴ നടന്ന ഒപ്പുശേഖരണം നസീർ ന്യൂജെല്ല ഉദ്ഘാടനം ചെയ്തു. സി. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ കൺവീനർ രാമചന്ദ്രൻ വരപ്രത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം പ്രവീൺ ചെറുവത്ത്, ടി.സി.രാമചന്ദ്രൻ ,എം. ബാലകൃഷ്ണൻ, വി.രാധാകൃഷ്ണൻ ,കെ.പി.സലിം, കീഴത്ത് അബൂബക്കർ, ബാബു കോറോത്ത്, വി .സി .വി നാസർ എന്നിവർ പ്രസംഗിച്ചു. കെ ജി.രാഗേഷ്, മാണിയൂർ രാജൻ, ചെനേങ്കി ബാലകൃഷ്ണൻ, ദീപിക പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, SILVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.