കാസർകോട്: ട്രെയിനിൽ അദ്ധ്യാപകനെ ക്രൂരമായി മർദ്ദിച്ച കേസിൽ 2 വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. പാലക്കുന്ന് സ്വദേശി തിരുവക്കോളി ഹൗസിലെ പി.എ മുഹമ്മദ് ജസീം(20), ചേറ്റുകുണ്ട് സീബി ഹൗസിലെ മുഹമ്മദ് റാസി സലീം (20) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ശ്രീനിവാസ കോളേജിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർഥിയാണ് മുഹമ്മദ് ജസീം. യേനപ്പോയ കോളേജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് റാസി. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ എം.റജികുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ എം.വി പ്രകാശനും സംഘവുമാണ് ഇവരെ അറസ്റ്റുചെയ്തത്. എ.എസ്.ഐ വേണുഗോപാൽ, ഇന്റലിജൻസ് സി.പി.ഒ ജ്യോതിഷ് ജോസ്, സി.പി.ഒ അശ്വിൻ ഭാസ്‌കർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളായ മറ്റു വിദ്യാർഥികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അദ്ധ്യാപകനായ കെ.സജനാണ്(48) പാസഞ്ചർ ട്രെയിനിൽ വിദ്യാർത്ഥികളുടെ അക്രമത്തിനിരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |