മുക്കം: എസ്.വൈ.എസ് മുക്കം സോൺ യൂത്ത് പാർലമെന്റ് നാളെ വലിയപറമ്പിൽ നടക്കും. വിവിധ ഘടകങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 പേർ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സൗഹൃദ പ്രതിനിധികളുമുണ്ടാവും. 10 സെഷനുകളിലായി 20 വിഷയങ്ങൾ ചർച്ചയാകും. രാവിലെ 9 മണിക്ക് അഡ്വ.എ.കെ. ഇസ്മായിൽ വഫ പതാക ഉയർത്തും.എസ്. വൈ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ. പി.അബ്ദുൽ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മജീദ് പൂത്തൊടി ,സോൺ പ്രസിഡന്റ് അബ്ദുൽ ഹമീദ് സഖാഫി വലിയപറമ്പ് ,ജനറൽ സെക്രട്ടറി കെ. ടി. അബ്ദുറഹിമാൻ ,ഫിനാൻസ് സെക്രട്ടറി നിഷാദ് കാരമൂല,സ്വാഗതസംഘം കൺവീനർ യൂസുഫ് വലിയപറമ്പ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |