വടകര: കുരിക്കിലാട് മമ്പരഞ്ഞോളി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു. കുറുങ്ങോട്ട് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കക്കാട് മഹല്ല് ഖാസി അൽ യമാനി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ രാജേഷ് ചോറോട് രചിച്ച് എം ഡി ശിവദാസൻ സംഗീതം നൽകിയ "മഞ്ഞൾ കുറി" ഭക്തിഗാന ഓഡിയോ പ്രകാശനം ചെയ്തു. റിജേഷ് കെ.കെ., ബിജു വി.ടി.കെ, ദാമോദരൻ.കെ , സുധീർ ടിവി, ഷാജി എം ടി കെ , ഗംഗാധരൻ ടി.എ ,അനീഷ് എം, ദാമു മമ്പള്ളി, രാജേഷ് കെ പി , സുധി പൂവേരി , ഗംഗാധരൻ നടക്കുതാഴ , ആർ.പി.ശശി, എൻ.കെ.ബാബു, സുധി കെ.പി , വാർഡ് മെമ്പർമാരായ ശ്യാമള പൂവേരി, ഷിനിത ചെറുവത്ത് എന്നിവർ പ്രസംഗിച്ചു . എൻ.ടി ഷാജി സ്വാഗതവും, എൻ.കെ പ്രകാശൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |