വൈപ്പിൻ : കുഴുപ്പിള്ളി പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ പഠനകേന്ദ്രം ലൈബ്രറിയും മാല്യങ്കര എസ്.എൻ. എം കോളേജ് പൂർവ വിദ്യാർത്ഥി ആഗോള സംഘടന സാഗ റൈറ്റേഴ്‌സ് ഫോറവും സംയുക്തമായി കറുപ്പൻ മാസ്റ്റർ ലൈബ്രറി ഹാളിൽ കഥാസാഗരം പുസ്തക ചർച്ച നടത്തി. ഡോ. എ. എ. മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. പി.ആർ. സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ , ടി.ആർ. വിനോയ്കുമാർ, രവി കണ്ണൻ, കെ.കെവേലായുധൻ, ബെസ്സി ലാലൻ, അപർണ്ണ ആരുഷി, സലിം മുല്ലശ്ശേരി, സലാം മനസ്, കെ.എസ്. സലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |