കോട്ടയം: ഇസാഫ് ഫൗണ്ടേഷനും, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റുകളിലെയും ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഹ്രസ്വ വീഡിയോ, റീലുകൾ, പ്രൊജക്ട് തയ്യാറാക്കൽ എന്നീ മത്സര വിഭാഗങ്ങളിലാണ് എൻട്രികൾ അയക്കേണ്ടത്. കോളേജുകളിൽ നിന്നും ഓരോ മത്സരത്തിനും മൂന്ന് എൻട്രികൾ വീതം സമർപ്പിക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 25 വൈകിട്ട് 5 വരെ. ലഹരിവിരുദ്ധ നിലപാടുകൾ യുവജനങ്ങളിൽ പ്രതിഫലിക്കുന്നതിനായി നടത്തുന്ന മത്സരത്തിന്റെ സംസ്ഥാന തലത്തിൽ ലഭിക്കുന്ന എൻട്രികൾ ജില്ലാതലത്തിൽ വിലയിരുത്തി സംസ്ഥാനതല വിജയി കളെ പ്രഖ്യാപിക്കുന്നതും ക്യാഷ് അവാർഡ് ഉൾപ്പെടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബറിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9496632648.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |