മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ മേജർ ടാങ്ക് നിർമ്മാണം കാരശ്ശേരി പഞ്ചായത്തിലെ എള്ളങ്ങലിൽ ആരംഭിച്ചു. കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലേക്കും മുക്കം മുൻസിപ്പാലിറ്റിയിലേക്കും ഈ ടാങ്കിൽ നിന്നാണ് വെള്ളം ലഭിക്കുക. 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മേജർ കുടിവെള്ള ടാങ്കിന്റെ നിമ്മാണ പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ , ജിജിത സുരേഷ്,അംഗങ്ങളായ കെ.പി.ഷാജി, കെ ശിവദാസൻ , ഇ.പി. അജിത്ത്,കെ.കെ നൗഷാദ്, ശ്രുതി കമ്പളത്ത്, എം.ആർ.സുകുമാരൻ, കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ.അബദുറഹിമാൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ , എം.ടി അഷ്റഫ്, സമാൻ ചാലൂളി , സവാദ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |