വളയം: മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത്തിയഞ്ച് ലക്ഷം രൂപ ചിലവിൽ പണി പൂർത്തിയാക്കിയ വളയം ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലെ നിരവ് കുണ്ടുപൊയിൽ നീലാണ്ട് റോഡിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ. എ. നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ. വിനോദൻ, എം. ദേവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ. ദാമോദരൻ, എൻ.പി. കണ്ണൻ, എം. ടി. ബാലൻ പി.പി. അനിൽ, കെ. ടി. പദ്മനാഭൻ, പി. പൊക്കൻ, യു. ബാലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |