ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും രക്തപരിശോധനയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ലതിക അദ്ധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. എൻ രാഗിക്ക് ഉപഹാരം കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ, മെമ്പർമാരായ എൻ. അബ്ദുൾ ഹമീദ്, എ.സുരേന്ദ്രൻ, സി ഡി.എസ് ഷിജില, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അഞ്ജലി എസ്. ആർ യോഗാ ക്ലാസും ഡോ.വിദ്യ കണ്‍സല്‍ട്ടിങ്ങും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |