കോഴിക്കോട്: സപ്ലൈകോയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങളായി ശമ്പളം വൈകിപ്പിക്കുന്ന നടപടിയാണ് മാനേജ്മെന്റിൽ നിന്നുണ്ടാകുന്നത്. സബ്സിഡി സാധനങ്ങൾ വന്നു തുടങ്ങിയതോടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിൽപ്പന പഴയ രീതിയിലേക്ക് വന്നിട്ടുണ്ട്. എന്നിട്ടും ജീവനക്കാരുടെ വിഷയങ്ങളിൽ സപ്ലൈകോ മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ഒ.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിജീഷ് വടകര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യജിത് ഡി.എസ്, രാജേഷ് സി. പി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.വി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |