ഫറോക്ക്: ഫർണിച്ചർ മാനുഫാക്ടേഴ്സ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഫറോക്ക് മേഖല യോഗം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ചന്ദ്രിക മെറ്റൽസ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വേ അദ്ധ്യക്ഷത വഹിച്ചു, എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു , ഫർണിച്ചർ വ്യവസായത്തിൽ 70 വയസ് കഴിഞ്ഞ മുതിർന്നവരായ ബാലകൃഷ്ണൻ (ബാലകൃഷ്ണ ഫർണിച്ചർ), ബീരാൻ കാരാട്ടിയാട്ടിൽ എന്നിവരെ ആദരിച്ചു. ബാബു ചന്ദ്രിക മെറ്റൽസ് നന്ദി പറഞ്ഞു. ഭാരവാഹികൾ: ബഷീർ പറമ്പൻ (പ്രസിഡന്റ് ), അസ്കർ കളത്തിങ്ങൽ ( ജനറൽ സെക്രട്ടറി ), നിയാസ് .ബി, ഫൈസൽ ബാവ (വൈസ് പ്രസിഡന്റുമാർ), ദീപക് , മുസ്തഫ തറമ്മൽ, (ജോ.സെക്രട്ടറിമാർ), മുഹമ്മദ് സിദ്ദീഖ് ( ട്രഷറർ ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |