ഉള്ള്യേരി: ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ള്യേരി തണൽ ഡയാലിസ് സെന്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു. പാലോറ ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ പാലോറ ഫെസ്റ്റിനായി പിരിച്ച തുകയിൽ അൻപതിനായിരം രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡന്റ് കുഞ്ഞായൻകുട്ടി ഹാജിക്ക് കൈമാറി. എൻ. എം. ബാലരാമൻ ഗിരീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഗിരിജ, ടി.പി. ദിനേശൻ, എം.ബാലകൃഷ്ണൻ നമ്പ്യാർ, പി.വി. ഭാസ്കരൻ കിടാവ്, ഷാജു ചെറുക്കാവ്, ശ്രീധരൻ പാലയാട്, ഷംസു ഉള്ളിയേരി , ഹമീദ് എടത്തിൽ, നിസാർ മഠത്തിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |