SignIn
Kerala Kaumudi Online
Friday, 13 September 2024 10.09 AM IST

അഴിമതിയുടെ ഹബ്ബായി കോർപറേഷൻ മാറി: മുസ്ലിംലീഗ്

Increase Font Size Decrease Font Size Print Page
sign
ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് മതിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : സി.പി.എം ജില്ലാ നേതൃത്വം നടത്തുന്ന അഴിമതിയുടെ ഹബ്ബായി കോഴിക്കോട് കോർറേഷൻ മാറിയെന്ന് മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി ടി. ടി ഇസ്മായിൽ പറഞ്ഞു. വികേന്ദ്രികൃത അസൂത്രണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എം സർക്കാർ പ്രാദേശിക ഭരണകൂടത്തെ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2023 - 24 വർഷം ബഡ്ജറ്റ് വിഹിതമായി ലഭിക്കേണ്ട തുക തദ്ദേശ ഭരണകൂടത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് മതിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് പാർട്ടി ലീഡർ കെ. മൊയ്ദീൻകോയ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത മുഖ്യപ്രഭാഷണം നടത്തി. ഒ. പി നസീർ, എസ്. കെ. അബൂബക്കർ, എ. സഫറി, അർശുൽ അഹമദ്, എ. ടി. മൊയ്ദീൻ കോയ, ഫൈസൽ പള്ളികണ്ടി, കെ. വി. സലീം, സിദീഖ് മായനാട്, കെ. പി. നൗഫൽ, ഓമന മധു, കെ. റംലത്ത്, അയിഷബി പാണ്ടികശാല,സാഹിദ സുലൈമാൻ, അജീബ ഷമീൽ, കെ. നിർമല , സൗഫിയ എന്നവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.