പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ഓളിക്കൽ പല്ലാട്ടുപടി റോഡിന്റെ കോൺക്രീറ്റ് പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ സി.എഫ്.സി ഫണ്ട് രണ്ട് ലക്ഷം രൂപ മുടക്കിയാണ് 40 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഉറുമി വാർഡ് മെമ്പർ ലിസി സണ്ണി റോഡ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. സജി കൊച്ചോലിക്കൽ, തോമസ് പല്ലാട്ട്, അജിഷ് കൊച്ചുപറമ്പിൽ, റെനീഷ് ഉറുമ്പിൽ, സുരേന്ദ്രൻ കുന്നേൽ, സുബിൻ സുരേന്ദ്രൻ, ചന്ദ്രൻ വടക്കേൽ, ഉഷ ചന്ദ്രൻ, ലീലാമ്മ, ഉഷ സജി കൊച്ചോലിക്കൽ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |