കോഴിക്കോട്: വിഷു കളറാക്കാൻ തിരക്കിട്ട് ഓടി നഗരം. ആഘോഷം പൊലിപ്പിക്കാൻ ആളുകൾ കൂട്ടമായി എത്തിയതോടെ അക്ഷരാർത്ഥത്തിൽ നഗരം വീർപ്പുമുട്ടി. രാവിലെ തുടങ്ങിയ തിക്കും തിരക്കും അർദ്ധരാത്രിയും നീണ്ടു. പൊള്ളുന്ന വെയിൽ ഒഴിവാക്കാൻ പലരും വെെകീട്ടാണ് നഗരത്തിലെത്തിയത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കായിരുന്നു. ഞായറും തിങ്കളുമടക്കം രണ്ട് ദിവസം അവധി ലഭിക്കുന്നതിനാൽ കുടുംബങ്ങൾ ഒന്നടങ്കമാണ് വ്യാപാരസ്ഥാപനങ്ങിലേക്ക് എത്തിയത്. ശ്രീകൃഷ്ണന്റെയും മയിൽപീലിയുടെയും കണികൊന്നയുടേയും പ്രിന്റുള്ള സാരികൾക്കും പട്ടുപാവാടകൾക്കുമായിരുന്നു ആവശ്യക്കാരേറേയും. രാവിലേ മുതൽ പാളയത്തും വലിയങ്ങാടിയിലും വലിയ തിരക്കാണുണ്ടായത്. വിഷുക്കണിക്കായുള്ള കൊന്നപൂക്കൾ, വിവിധ വലിപ്പത്തിലുള്ള ചക്കകൾ, നാടൻ മാങ്ങകൾ, കണിവെള്ളരി അടക്കമുള്ള മാത്രം വിൽക്കുന്ന കച്ചവടക്കാർ പാളയത്ത് സജീവമായിരുന്നു. ചിലയിടത്ത് കണിവെക്കാനുള്ള സാധനങ്ങളടങ്ങിയ കിറ്റും വിൽപ്പനക്കെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ റെഡിമെയ്ഡ് കണിക്ക് ആവശ്യക്കാർ ്ധകമായിരുന്നു. പഴങ്ങൾക്കും പച്ചക്കറികൾക്കും വില കയറാത്തത് ജനങ്ങൾക്കും കച്ചവടക്കാർക്കും വലിയ ആശ്വാസമായി. കണി കണ്ടുണരാൻ പതിവ് തെറ്റിക്കാതെ കൃഷ്ണ വിഗ്രഹ വിൽപ്പനയും സജീവമായി. കടകളിൽ നിന്നും വാങ്ങുന്നതിലും കൂടുതൽ ആളുകൾ കൃഷ്ണ വിഗ്രഹവും പുത്തൻ കലവുമെല്ലാം വാങ്ങുന്നത് റോഡ് സൈഡിൽ നിന്നാണ്. കൂടാതെ മയിൽപീലി, കണിവെള്ളരി, പച്ചക്കറി, പഴങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി ഒരുവിധം സാധനങ്ങളെല്ലാം ഇത്തരത്തിൽ തെരുവ് കച്ചവടക്കാരിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കാും അവസരമുണ്ടായിരുന്നു. കണിവെള്ളരിയും ധാരാളമായി വിപണിയിൽ എത്തിയിരുന്നു. മാവൂര്‍. കുറ്റിക്കാട്ടൂര്‍, വെരുവയല്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നുള്ള നാടന്‍ കണിവെള്ളരികളാണ് വിപണിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |