കോഴിക്കോട്: കാലിക്കറ്റ് എഫ്.സി കോഴിക്കോട് ജില്ലാ എഫ് ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ സോക്കർ സ്കൂൾ കേരള രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രസന്റ് എഫ്. എയെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി ബിബിൻ ബാബു രണ്ടു ഗോളുകളും മഗേഷ്, സായൂജ് എന്നിവർ ഓരോ ഗോളും സ്കോർ ചെയ്തു. ക്രസന്റ് എഫ് എയ്ക്കുവേണ്ടി അലിംസിയാൻ, ഹാദി എന്നിവർ സ്കോർ ചെയ്തു. രണ്ടാമത്തെ മത്സരത്തിൽ മെർച്ചന്റ്സ് ക്ലബ് എതിരില്ലാത്ത പത്തു ഗോളുകൾക്ക് ഇ. സി. ഭരതൻ മെമ്മോറിൽ ക്ലബിനെ പരാജയപ്പെടുത്തി. മെർച്ചന്റ്സ് ക്ലബിനുവേണ്ടി ഹാഷിം മൂന്നു ഗോളുകളും റാഷിദ്, അദിനാൻ, അഭിഷേക് എന്നിവർ ഈരണ്ടു ഗോളുകളും, നബ്ഹാൻ ഒരു ഗോളും സ്കോർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |