കടലുണ്ടി : ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഗുൽമോഹറും, ആസ്റ്റർ മിംസും, കടലുണ്ടി നവധാര പാലിയറ്റീവും ചേർന്ന് 24ന് അവോക്കി സെൻട്രൽ അറീന ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . രാവിലെ 9 മണി മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പ് ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ചാലിയം മെഡിക്കൽസ്, മണ്ണൂർ വളവിലെ വിശ്വാസ് മെഡിക്കൽസ്, ജൻ ഔഷധി, ബാബ മെഡിക്കൽസ് കോട്ടക്കടവ്, അഞ്ജന മെഡിക്കൽസ് ആനയാറങ്ങാടി, തയ്യിൽ മെഡിക്കൽസ് അത്താണിക്കൽ, കടലുണ്ടി നന്മ മെഡിക്കൽസ്, ആനങ്ങാടി സന്തോഷ് ആയൂർ വിധാന സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യാം. വാർത്ത സമ്മേളനത്തിൽ ഗുൽമോഹർ പ്രസിഡന്റ് കോട്ടാക്കളത്തിൽ കൃഷ്ണൻകുട്ടി, സെക്രട്ടറി വേലായുധൻ വള്ളിക്കുന്ന്, ട്രഷറർ വി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |