സുൽത്താൻ ബത്തേരി : ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അഭിരുചിക്കും വൈദഗ്ദ്യത്തിനും അനുഗുണമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ട് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴ് സ്‌കൂളുകളിലായി വിവിധങ്ങളായ കോഴ്സുകളിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. സുൽത്താൻ ബത്തേരി ടെക്നിക്കൾ സ്‌കൂളിൽ മൊബൈൽഫോൺ ഹാർഡ് വെർ റിപ്പയർ ടെക്നിഷ്യൻകോഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ജൂനീയർ അനലിസ്റ്റ്‌കോഴ്സ് എന്നിവയിലാണ് സൗജന്യ തൊഴിൽ പരിശീലനം. പത്താം ക്ലാസ് പാസായവർക്കും അതിന് മുകളിൽ ഡിഗ്രിവരെയുള്ളവർക്കും കോഴ്സിന് യോഗ്യതയുണ്ട്. ഒരു വർഷമാണ്‌കാലാവധി . ക്ലാസുകൾ ശനി,ഞായർ,ഒഴിവ് ദിവസങ്ങളിൽ മാത്രം. പ്രായപരിധി 23 വയസ്. എസ് സി, എസ്ടി ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് അപേക്ഷകൾ മെയ് 15-ന് മുമ്പ് ലഭിച്ചിരിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8904592239. വാർത്താസമ്മേളനത്തിൽ കോ ഓർഡിനേറ്റർ കെ.ആൻലൂയീസ,ബേബി ബിജിലിംഗ് വി.ജി.ബൈജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |