നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ഉരുപ്പുള്ളകാവിലുള്ള താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യദ്രോഹികൾ ആക്രമിച്ച് കെട്ടിടത്തിന് കേടു വരുത്തുകയും ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൽകാനായി സെന്ററിൽ സൂക്ഷിച്ച മരുന്നുകളും ലാബ് പരിശോധനകൾക്കായുള്ള ടെസ്റ്റ് കിറ്റുകളും നശിപ്പിച്ചതിൽ നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രതിഷേധിച്ചു. എട്ട് ആരോഗ്യ പ്രവർത്തകരിൽ എഴുപേരും വനിതകൾ ആയിട്ടുള്ള കേന്ദ്രത്തിൽ ജോലി ചെയ്യാൻ സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ.ഷാരോൺ.എം.എ, ഡോ.പ്രദോഷ് കുമാർ.എം, ഡോ.സുഹാദ്.എച്ച്.എസ്, സന്തോഷ് കുമാർ എം.എസ്, മായ.കെഎസ്, അഖിലേഷ്.ബി.എഫ്, അക്ഷയ്കാന്ത്.വി, ദീപ.സി.ബാനു, പ്രകാശ്.എം.കെ, പ്രമോദ് കുനിയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |