കോഴിക്കോട്: ജില്ലയിലെ 78 കമ്മ്യൂണിറ്റി പാലിയേറ്റീവ് യൂണിറ്റുകളുടെ ജില്ലാ കൂട്ടായ്‌മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ 27ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി കൺവെൻഷൻ സെന്ററിൽ ആയിരത്തോളം സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തും.
രാവിലെ 10ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംഘടന ചെയർമാൻ അബ്ദുൾ മജീദ് നരിക്കുനി അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. ഡോ. സുരേഷ്കുമാർ, ഡോ. ഇദ്രീസ്, ഡോ. ഷാജി സി.കെ തുടങ്ങിയവർ പ്രസംഗിക്കും. ബോധവത്കരണ ക്ലാസ്, പ്രമുഖ ഡോക്‌ടർമാർ പങ്കെടുക്കുന്ന പാനൽ ചർച്ച എന്നിവയുണ്ടാകും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ. അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി നിസാർ കൊളാടി, ഒ.ടി സുലെെമാൻ, സുഹാസ് നമ്പിയത്ത്, ഷാജൻ പി.വി, പ്രേംഗിരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |