രാമനാട്ടുകര: പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിനോദ് കുമാർ, ട്രഷറർ കെ.കെ ശിവദാസ്, വൈസ് പ്രസിഡന്റ് മാരായ ടി മമ്മദ് കോയ, സി ദേവൻ, പി.സി നാളിനാക്ഷൻ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി മുഹമ്മദലി ഓമശ്ശേരി,സി സന്തോഷ് കുമാർ,ഹബീബ് അൽഫ, റഫീഖ് സഫർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |