കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ട ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായ മുഴുവൻ പട്ടികജാതി വിഭാഗക്കാർക്കും വിതരണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ ശീതൾ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. എം.കെ രാഘവൻ എം പി മുഖ്യാതിഥിയായി. അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം നിയാസ്, കെ.സി അബു, അഡ്വ.ഐ. മൂസ, ഹരിപ്രിയ, കെ.പി ബാബു, ആർ.ഷഹീൻ, വി.ടി സൂരജ്,സി.വി അരവിന്ദാക്ഷൻ, കെ.മാധവൻ, അശോകൻ മുതുകാട്, ഷാജി സി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |