അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഏഴംകുളം രാജൻ (പ്രസിഡന്റ്), റജീന വർഗ്ഗീസ് (സെക്രട്ടറി), ഡോ. ബി. ദേവരാജൻ നായർ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഗവർണർ അലക്സ് കൂര്യാക്കോസ്, വൈസ് ഡിസ്ട്രിക്ട് ഗവർണർ വി. അനിൽകുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വി.ബിജു, മുൻ ലയൺസ് ഭാരവാഹികളായ ഡോ. ജോർജ്ജ് ലൂക്കോസ്, അരുൺ ദിവാകർ, രാജി ശ്രീകണ്ഠൻ, ഡോ.വി.കെ. ജയകുമാർ (ശബരിഗിരി), ഡിസ്ട്രിക്ട് ചെയർമാൻ അനീഷ് കെ.അയിലറ, റീജിയണൽ ചെയർമാൻ ടോണി മാത്യു ജോൺ, ഫസൽ അൽ അമാൻ തുടങ്ങിയവർ പങ്കെടുത്തു.
ലയൺസിന്റെ വിവിധ സേവന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു. ചണ്ണപ്പേട്ട നാല് സെന്റ് കോളനിയിലെ വിധവയും രോഗിയുമായ സരോജയുടെ തകർന്ന വീട് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൂടാതെ, ഏരൂരിലെ ഒരു ക്യാൻസർ രോഗിക്ക് ചികിത്സാ സഹായം കൈമാറി. പുനലൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിലും പരിസരത്തും ചെടികളും വൃക്ഷത്തൈകളും നട്ട് സൗന്ദര്യവത്കരിക്കാൻ ഒരു ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |