കുന്ദമംഗലം:കോഴിക്കോട് ഐ.ഐ.എം കുടുംബശ്രീ മിഷനുമായി സഹകരിച്ച് ‘സ്മാർട്ട് ശ്രീ’ പദ്ധതി ആരംഭിച്ചു.150 വനിതാ മുൻനിര ചെറിയ സംരംഭങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഐ.ഐ.എമ്മിന്റെ ബിസിനസ് ഇൻക്യൂബേറ്ററായ ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിംഗ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ഐ.എം ഡയറക്ടർ പ്രൊ.ദേബാഷിഷ് ചാറ്റർജി പദ്ധതി പ്രഖ്യാപനം നടത്തി. ഐ.ഐ.എം.കെ ലൈവ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊ. അശുതോഷ് സാർക്കാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത എന്നിവർ പ്രസംഗിച്ചു. സ്മാർട്ട് ശ്രീയുടെ കീഴിൽ തെരഞ്ഞെടുത്ത കുടംബശ്രീ യൂനിറ്റുകൾക്ക് ഐ.ഐ.എം.കെ തൊഴിൽ സംബന്ധമായ പരിശീലനവും മാർഗനിർദ്ദേശവും സഹായങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |