രാമനാട്ടുകര: അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ കരിങ്കല്ലായി ഗവ. എ.യു.പി സ്കൂൾ റിട്ട അദ്ധ്യാപകനും രാമനാട്ടുകരയിലെ വ്യാപാരിയും ആയ എം.പി മോഹൻദാസിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് അനുമോദിച്ചു, മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ ഉപഹാരം കൈമാറി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, ടി.കെ രാമദാസ്, സി ദേവൻ, സി സന്തോഷ് കുമാർ,സി.പി അജയകുമാർ, പി.പി ബഷീർ,നീന അജിത്ത് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |