കോഴിക്കോട് : ഇന്ത്യൻ പ്രവാസി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ നേരിടുന്ന നിയമപ്രശ്‌നങ്ങൾക്ക് പരിഹാരമായി 'ന്യായസേതു' പദ്ധതിക്ക് തുടക്കമായി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശികളായ അഭിഭാഷകരും വ്യാജ അഭിഭാഷകരായ ഇന്ത്യക്കാരായ ഏജന്റുമാരും കാരണം നിയമ പ്രശ്‌നത്തിൽപ്പെടുന്ന പ്രവാസികൾ നീതിനിഷേധത്തിന് ഇരയാകുന്നുവെന്ന് സംഘടന വിലയിരുത്തിയതിനെ തുടർന്നാണ് പദ്ധതി നടപ്പിൽ വരുത്തതെന്ന് പ്രവാസി മൂവ്‌മെന്റ് പ്രസിഡന്റ് ആർ.ജെ സജിത്ത് പറഞ്ഞു. നിയമ സഹായം ആവശ്യപ്പെട്ട് വരുന്നവരിൽ നിന്ന് ഭീമമായ തുക വസൂലാക്കുന്നുവെങ്കിലും ശരിയായ നിയമസഹായം അവർക്കു ലഭിക്കുന്നില്ല. ഇതാണ് നീണ്ടകാലമായി തുടരുന്ന പ്രധാനപ്പെട്ട പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി കെ.കെ.രജേഷ്, ജനറൽ സെക്രട്ടറി ആസിഫ് അഷ്ഹൽ, ട്രഷറർ ടി.കെ. ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |