മേപ്പയ്യൂർ: കോഴിക്കോട് നടക്കുന്ന എസ് .എഫ് .ഐ അഖിലേന്ത്യാ സമ്മേളന ഫണ്ട് മേപ്പയ്യൂർ നോർത്ത് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എൻ പി ബാബു ഏറ്റുവാങ്ങി. മഠത്തു ഭാഗം വെസ്റ്റ് ബ്രാഞ്ചിൽ സെക്രട്ടറി എൻ കെ അജയനും നരിക്കുനിയിൽ പി കെ പ്രകാശനും ഫണ്ട് കൈമാറി. പാവട്ട് കണ്ടി മുക്കിൽ ഏരിയ കമ്മിറ്റി അംഗം പി പ്രസന്നയും മേപ്പയ്യൂർ യൂണിറ്റിൽ എൻ സുധാകരനും ഫണ്ട് ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം നോർത്ത് ലോക്കൽ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, പിടി ബാലൻ,ആർ വി അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |