കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലൂടെ ജില്ലയ്ക്ക് വീണ്ടും നേട്ടം. നടപ്പുസാമ്പത്തിക വർഷം ( 2025-26) ആറുമാസത്തിനിടെ കേരളത്തിൽ നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ കുടുംബങ്ങളുള്ള ആദ്യ ജില്ലയെന്ന ഖ്യാതി കോഴിക്കോട് സ്വന്തമാക്കി. വടകര ഒഞ്ചിയത്താണ് റെക്കാർഡ്. തൊഴിൽ ചെയ്തവരിൽ 80 ശതമാനവും സ്ത്രീകളാണ്.
2024-25 സാമ്പത്തികവർഷം
140764
തൊഴിലിനിറങ്ങിയ
കുടുംബങ്ങൾ .
68454
100 ദിനംപൂർത്തിയാക്കിയ
കുടുംബങ്ങൾ
456 കോടി
ചെലവഴിച്ച തുക
1009836
പൂർത്തീകരിച്ച
തൊഴിൽ ദിനങ്ങൾ
2025-26 സാമ്പത്തിക വർഷം
1,14,89,761
അനുവദിച്ച
തൊഴിൽ ദിനങ്ങൾ
14,64,423
ഇതുവരെ സൃഷ്ടിച്ച
തൊഴിൽ ദിനങ്ങൾ
95941
തൊഴിലിനിറങ്ങിയ
കുടുംബങ്ങൾ
'നമ്മുടെ ഗ്രാമം'
പദ്ധതി ഈ വർഷം
ജില്ലയിൽ വരൾച്ച പ്രതിരോധത്തിനായി ജലസംരക്ഷണ പ്രവൃത്തികളും വെള്ളപ്പൊക്ക നിയന്ത്രണം, പരമ്പരാഗത ജലസ്രോതസുകളെ വീണ്ടെടുക്കൽ, നദീതീരങ്ങളിലും അരുവികളുടെ വശങ്ങളിലും ഉപയോഗിക്കാത്ത സ്ഥലങ്ങൾ തദ്ദേശീയ സസ്യങ്ങളുടെ പരിസ്ഥിതി വിനോദ കേന്ദ്രങ്ങളാക്കി മാറ്റൽ, പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടൽ, സ്കൂളുകൾ, വിവിധ ഉന്നതികൾ എന്നിവിടങ്ങളിൽ പോഷകവാടികൾ വെച്ചു പിടിപ്പിക്കുക തുടങ്ങി നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയ 'നമ്മുടെ ഗ്രാമം' പ്രത്യേകപദ്ധതി ഈ വർഷം നടപ്പാക്കും.
തൊഴിലുറപ്പ് കാടിനുള്ളിലും
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ കാടിനുള്ളിൽ കുളങ്ങൾ നിർമ്മിക്കുക, പഴം- പച്ചക്കറി തെെകൾ വെച്ചു പിടിപ്പിക്കുകയും പദ്ധതി വഴി നടപ്പിലാക്കും. ഇതിനായി വനം വകുപ്പിന്റെ സഹായവും തേടും. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം വനം വകുപ്പ് കണ്ടെത്തി നൽകും. സാമൂഹിക- പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, ഗ്രാമീണ മേഖലയിൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ. ഉത്പാദനവും അതിലൂടെയുള്ള വരുമാന വർദ്ധനവും ലക്ഷ്യമാക്കി സുസ്ഥിര വികസനം നടപ്പാക്കൽ തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ചില പ്രവൃത്തികളുടെ എല്ലാ ഘടകങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയല്ല. ഈ പ്രവൃത്തികളുടെ കാര്യത്തിൽ സംയോജന സാധ്യത ഉറപ്പ് വരുത്തും. ഗ്രാമപഞ്ചായത്തുകൾക്കാണ് പദ്ധതി നിർവഹണ ചുമതല.
'നമ്മുടെ ഗ്രാമം' പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ സാധിക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച് നടപടികൾ സ്വീകരിച്ചു വരികയാണ്. വനം വകുപ്പുമായി യോഗം ചേർന്നിരുന്നു. കാടിനുള്ളിൽ വനം വകുപ്പ് കാണിച്ചു തരുന്ന ഇടങ്ങളിലായിരിക്കും തൊഴിലാളികൾ ജോലി ചെയ്യുക''- റെജി കുമാർ കെ.കെ-
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
ജോയിന്റ് ഡയരക്ടർ ആൻഡ് ജോയിന്റ് പോഗ്രാം കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |