കോഴിക്കോട്: അഴിമതിയും കെടുകാര്യസ്ഥതയും കോഴിക്കോട് കോർപറേഷന്റെ മുഖമുദ്രയാണെന്ന് കോർപറേഷൻ കൗൺസിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ കെ.മൊയ്തീൻ കോയ പറഞ്ഞു. സെൻട്രൽ മാർക്കറ്റ് എസ്.ടി.യു. കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമില്ലാതെയാണ് മിക്ക പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. സെൻട്രൽ മാർക്കറ്റ് നിർമ്മാണം സമയബന്ധിതമായി പ്രവൃത്തി തീർക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. അബദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. എൻ.പി. ഷംസുദ്ധീൻ, എൻ.പി. കോയ മോൻ, പി.കെ. ഫജറു, കെ.കെ. മുഹമ്മദ് അഷ്റഫ്, എൻ.പി. ഷൗക്കത്ത് പി.പി. ബാവുട്ടി, കെ.അഷ്റഫ്, എം. അഷ്റഫ്, മുഹമ്മദ് ജാഫർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |