കുന്ദമംഗലം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ ടി ബൈജു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എം ഫിറോസ് ബാബു, പ്രധാനാദ്ധ്യാപകൻ നിയാസ് ചോല, വി. പി ബഷീർ, എൻ ഷമീർ, കെ.വി സാജിത, ഒ .ടി ഷഫീഖ് സഖാഫി, എം .വി ഫഹദ്, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ പി.പി റഷീജ എന്നിവർ പ്രസംഗിച്ചു. കുന്ദമംഗലം പോലീസ് സിവിൽ ഓഫീസർ വിപിൻ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |