ബാലുശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, ജില്ലാ ക്രെംബ്രാഞ്ച് ഡിവൈ.എസ്. പി വി.വി ബെന്നി, പേരാമ്പ്ര ഡിവൈ.എസ്.പി. എൻ.സുനിൽകുമാർ, ബാലുശ്ശേരി എസ് .എച്ച് .ഒ ടി.പി ദിനേശ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ നിന്നെത്തിയ ടീമുകളും ഡി.എച്ച് ക്യൂ ടീമുകളും റൂറൽ എസ്.പിയുടെയും അഡീഷണൽ എസ്.പിയുടെയും നേതൃത്വത്തിലുള്ള ടീമും മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനവും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |