ബേപ്പൂർ: ബി.സി റോഡ് മിനി സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗത്ത് ആമ ക്കോട്ട് വയൽ റോഡിൽ വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ടിനെതിരെ കോൺഗ്രസ് 47-ാം ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജനകീയ പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് രാജലക്ഷ്മിയുടെ അദ്ധ്യക്ഷത വഹിച്ചു. കെ.സി ബാബു, രാജീവ് തിരുവച്ചിറ, ടി.കെ അബ്ദുൾ ഗഫൂർ, എം ഷെറി, ആഷിക്ക് പിലാക്കിൽ, റാണേഷ്, കാർത്തികേയൻ അന്നങ്ങാട്ട്, രജനി, സി.എ സെഡ് അസീസ്, മുരളി ബേപ്പൂർ, കെ.കെ സുരേഷ്, കളത്തുമാരത്ത് രമേശൻ, അരിക്കനാട്ട് സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |