പുത്തുമല(വയനാട്): ഒരേ ഫലകത്തിൽ മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ. മുണ്ടക്കൈ സ്വദേശികളായ അനീഷ് സയന ദമ്പതികളുടെ മക്കളായ നിവേദ് (9) ധ്യാൻ (7) ഇഷാൻ (4) എന്നിവരുടെ ചിരിക്കുന്ന ചിത്രങ്ങളാണ് ഫലകത്തിൽ ഉള്ളത്. ഫലകത്തിന് മുൻപിൽ മൂന്നുപേർക്കും ഉള്ള കളിപ്പാട്ടങ്ങൾ... ഒരേ നിറത്തിലും ഒരേ വലിപ്പത്തിലും ഉള്ളവ. ഇന്നലെയും കളിപ്പാട്ടങ്ങൾ ഫലകത്തിന് മുന്നിൽ സ്ഥാനം പിടിച്ചു. ഹൃദയം നുറുങ്ങുന്ന കാഴ്ച.... കല്ലറയ്ക്ക് മുകളിൽ രാത്രിയിലും പ്രകാശിക്കുന്ന വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് അനീഷിന്റെ അമ്മ രാജമ്മയുടെയും കല്ലറയുണ്ട്. അവിടെയും വിളക്ക് കാണാം. പൂക്കളെ ഏറെ ഇഷ്ടമായിരുന്ന കുഞ്ഞുങ്ങൾക്ക് കൂട്ടായി കല്ലറയ്ക്ക് സമീപം പൂച്ചെടികളും അനീഷും സായനയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അവർ ഇപ്പോഴും കളിചിരികളുമായി തങ്ങളുടെ കൂടെയുണ്ടെന്നാണ് ഇരുവരും വിശ്വസിക്കുന്നത്. അതാണ് ജീവിക്കാനുള്ള അവരുടെ ഊർജ്ജവും.
''ഒരു മിഠായാണെങ്കിൽപോലും അവർ വീതിച്ചെടുക്കും. കളിപ്പാട്ടം ആണെങ്കിലുംഅവർക്ക് ഒരുപോലെ ഉള്ളതുവേണം. അവരങ്ങനെ ശീലിച്ചതാണ്.''
അമ്മ സയന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |