മൊകേരി : സ്വാതന്ത്ര്യ സമര സേനാനിയും ഗോവ വിമോചന പോരാളിയും സി.പി. ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ 33ാം ചരമവാർഷികദിനം മൊകേരിയിൽ സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ എം.പി കുഞ്ഞിരാമൻ പതാക ഉയർത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം രജീന്ദ്രൻ കപ്പള്ളി കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ മോഹൻ ദാസ്, എ. ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ടി സുരേന്ദ്രൻ ,സി രാജീവൻ , എം.പി കുഞ്ഞിരാമൻ, പി.പി ശ്രീജിത്ത് കെ.കെ സത്യ നാരായണൻ ,കെ ചന്ദ്രമോഹനൻ, വി പി നാണു, എം.പി. ദിവാകരൻ, എം.പി. ശിവനന്ദ,സി പി ബാലൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |